Connect with us

National

പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ; പിടിയിലായത് 34 ദിവസത്തെ ഒളിവിന് ശേഷം

കേസെടുത്തതിന് പിന്നാലെ നാടുവിട്ട പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

Published

|

Last Updated

ബെംഗളൂരു | ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം പിയും മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനുമായ  പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. കേസെടുത്തതിന് പിന്നാലെ നാടുവിട്ട പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ജർമനിയിൽ 34 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനാൽ പ്രജ്വലിനെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ സജ്ജമായി നിന്നിരുന്നു.

ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 12.48നാണ് ബെംഗളൂരുവിൽ ഇറങ്ങിയത്. പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തി പ്രജ്വലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയിൽ വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. അറസ്റ്റിന് പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി.

ഇന്ന് രാവിലെ 10ന് എസ്ഐടിക്കു മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്.

 

---- facebook comment plugin here -----

Latest