Connect with us

president@tvm

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വൈദ്യുതി മുടക്കം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കെ എസ് ഇ ബി ആസ്ഥാനത്ത് പ്രകടനം നടത്തിയവര്‍ക്ക് എതിരെയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ നടപടി. രാഷ്ട്രപതി തലസ്ഥാനത്ത് എത്തിയപ്പോള്‍ കെ എസ് ഇ ബി ആസ്ഥാനത്ത് പ്രകടനം നടത്തിയവര്‍ക്ക് എതിരെയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്. ഡെപ്യൂടി ചീഫ് എഞ്ചിനിയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടാകും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ തിരുമല സെക്ഷനില്‍ വൈദ്യുതി മുടങ്ങിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കെതിരേയും നടപടി ഉണ്ടാകും.

---- facebook comment plugin here -----

Latest