Connect with us

HARTAL

നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോപ്പുലര്‍ ഫ്രണ്ട്

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Published

|

Last Updated

കോഴിക്കോട് | നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പി എഫ് ഐ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇന്ന് പുലർച്ചെയാണ് കേരളത്തിലടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എൻ ഐ എയും ഇ ഡിയും പി എഫ് ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തത്.

Latest