Kerala
പ്രാദേശിക പ്രശ്നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി
തിരുവന്തപുരം | പ്രാദേശിക പ്രശ്നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹിക മാധ്യമ പോസ്റ്റുകള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.പ്രാദേശിക പ്രശ്നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും പോലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.


