Connect with us

Kerala

രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; പോലീസ്; വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും

നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരാത്തത് ചൂണ്ടിക്കാണിക്കുകയും സിനിമയിലെ സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ വാദം.

Published

|

Last Updated

കൊച്ചി | നടിക്കെതിരെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് ലൈംഗികാത്രികമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുള്ള ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഞ്ജിത്തിനെ ഹാജരാക്കുക. പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

നേരത്തെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് രഞ്ജിത്തിനെ വിട്ടുനല്‍കിയിരുന്നത്. എന്നാല്‍, പിറ്റേന്ന് തന്നെ കോടതിയില്‍ ഹാജരാക്കുകയും കോടി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.

നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരാത്തത് ചൂണ്ടിക്കാണിക്കുകയും സിനിമയിലെ സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ വാദം.