navakerala sadas
നവകേരള സദസ്സ് നടക്കുന്ന സമ്മേളന വേദിക്ക് സമീപം പാചകം അനുവദിക്കില്ലെന്നു പോലീസ്
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നു നോട്ടീസില്‍ പറയുന്നു

കൊച്ചി | ആലുവയില്‍ നവകേരള സദസ്സ് നടക്കുമ്പോള്‍ സമ്മേളനവേദിക്ക് സമീപത്തെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പോലീസിന്റെ നോട്ടീസ്. ആലുവ ഈസ്റ്റ് പോലീസാണ് നോട്ടീസ് നല്‍കിയത്.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നു നോട്ടീസില്‍ പറയുന്നു. ഭക്ഷണം മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണം. കടയിലെ ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ ജോലിക്ക് നിര്‍ത്താന്‍ ആകില്ലെന്നും പറയുന്നു.
---- facebook comment plugin here -----