Kerala
സ്ത്രീത്വത്തെ അപമാനിച്ചു; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു പോലീസ്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

കൊച്ചി|സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഐടി ആക്ട് അടക്കം കേസില്‍ ഉള്‍പ്പെടുത്തി. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.
വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് ഷാജനെതിരെ കേസ്. ഷാജന്‍ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കമന്റ് ചെയ്ത നാലു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
---- facebook comment plugin here -----