Kerala
എസ് എഫ് ഐ മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് തല്ലിച്ചതച്ചു; നടപടി ആവശ്യപ്പെട്ട് എം വി ഗോവിന്ദന്‍
പോലീസ് നടപടി ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും കാടത്തവുമാണ്. മുടിക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം | കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മൃഗീയമായി മര്‍ദിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വനിതാ പ്രവര്‍ത്തകരെയടക്കം പോലീസ് തല്ലിച്ചതച്ചതായി അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ലോ കോളജുകളിലെ പരീക്ഷാ മൂല്യനിര്‍ണയത്തിലുണ്ടായ അപാകതകള്‍ക്കെതിരെയാണ് പ്രവര്‍ത്തകര്‍ രജിസ്ട്രാറുടെ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിച്ചത്. പോലീസ് നടപടി ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും കാടത്തവുമാണ്. മുടിക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പുനര്‍മൂല്യനിര്‍ണയ ഫീസ് കുറക്കുക, റീവാല്യുവേഷന്‍ ഒഴിവാക്കുന്ന തീരുമാനം പുനപ്പരിശോധിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളുയര്‍ത്തി സമരം ചെയ്ത വിദ്യാര്‍ഥികളെയാണ് പോലീസ് ഈ രീതിയില്‍ നേരിട്ടത്. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് അറസ്റ്റ് ചെയ്തതും അസഭ്യം പറയുകയും ചെയ്തത് നിയമവിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
Content Highlights:
Police brutally baton charged students during an SFI protest march. CPM State Secretary MV Govindan strongly condemned the excessive force used by officers. He demanded immediate and strict action against the responsible police personnel.





