Kerala
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍; ഇനി പോസ്‌റ്റോഫീസുകള്‍ വഴിയും അപേക്ഷിക്കാം
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വലിയ തോതില്‍ അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം | പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി പോസ്റ്റ് ഓഫീസുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വലിയ തോതില്‍ അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന്
വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൊച്ചിയിലെ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസിന് കീഴില്‍ വരുന്ന ചെങ്ങന്നൂര്‍, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് 2022 സെപ്തംബര്‍ 28 ബുധനാഴ്ച മുതല്‍ പി സി സിക്ക് അപേക്ഷിക്കാനാകും.
---- facebook comment plugin here -----

