Kerala
കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരായ യുവാക്കള്‍ പോലീസ് പിടിയില്‍
പത്തനംതിട്ട മെഴുവലി വട്ടക്കാലായില്‍ വീട്ടില്‍ വിഷ്ണു (34), ആലപ്പുഴ വെണ്മണി പുന്തല തട്ടുപുരക്കല്‍ സൂരജ് ടി സുരേഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരായ യുവാക്കള്‍ അറസ്റ്റില്‍. പത്തനംതിട്ട മെഴുവലി വട്ടക്കാലായില്‍ വീട്ടില്‍ വിഷ്ണു (34), ആലപ്പുഴ വെണ്മണി പുന്തല തട്ടുപുരക്കല്‍ സൂരജ് ടി സുരേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ ടാങ്ക് കവറിന്റെ മുകളിലത്തെ അറയില്‍ സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി, എസ് ഐ. അനൂപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് മൊത്ത വിതരണക്കാരനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.







