Kerala
കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ ആണ് മരിച്ചത്.
കണ്ണൂര്‍| കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കുട്ടി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപരമായ പ്രശ്‌നങ്ങള്‍ അയോനയെ അലട്ടിയിരുന്നതായാണ് വിവരം. വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.
---- facebook comment plugin here -----



