National
ദീപാവലി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം: രാംനാഥ് കോവിന്ദ്
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ദീപാവലി ആശംസകള്‍ അറിയിച്ചു.
ന്യൂഡല്‍ഹി| രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദീപാവലി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ജനങ്ങളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ദീപാവലി ആശംസകള്‍ അറിയിച്ചു. ഈ പ്രത്യേക ദിനം സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ട് വരുന്നതാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ദിവസം എല്ലാവരുടെയും ജീവിതത്തില്‍ ഊര്‍ജ്ജവും പ്രകാശവും ആരോഗ്യവും സമൃദ്ധിയും കൊണ്ട് നിറയട്ടെയെന്ന് അമിത് ഷാ ആശംസിച്ചു.







