Kerala
പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാന്‍ അവകാശമില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം - പി കെ ഫിറോസ് എം എല്‍ എ
പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും പിണറായിക്ക് ഭയമുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു
കോഴിക്കോട്| പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് പി കെ ഫിറോസ് എം എല്‍ എ. അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത് വന്ന സ്ഥിതിക്ക് രാജിവെയ്ക്കണമെന്ന് അദേഹം പറഞ്ഞു. പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും പിണറായിക്ക് ഭയമുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്നും പോലീസ് കൃത്യമായി അന്യേഷണം നടത്തട്ടേയെന്നും അദേഹം വ്യക്തമാക്കി.
അതേ സമയം തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്ന് പതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും പരവതാനി വിരിച്ച് അതിലൂടെ വന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും പിണറായി വ്യക്തമാക്കി.
തനിക്കെതിരെ രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സി പി ഐ എം മാന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
Content Highlights:
PK Firoz MLA demanded the resignation of Pinarayi Vijayan, stating he has no moral right to continue as Opposition Leader following the inquiry report. Responding at the Mannar CPIM office inauguration, Pinarayi Vijayan declared he will legally and politically fight all political attempts to target him.





