Kerala
കരുവാറ്റ വയോധികന്റെ കൊലപാതകം; പ്രതികളായ മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഈ മാസം 11ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കൊച്ചി| കൗമാരക്കാര്‍ പ്രതികളായ കരുവാറ്റയിലെ കൊലക്കേസില്‍ കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ കുട്ടികള്‍ക്ക് വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്.
തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ഇത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
കുട്ടികളെ ബസ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകര്‍ക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ മാസം 11ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Content Highlights: The Kerala High Court stayed the Juvenile Justice Board’s order granting police custody of three minor boys in the Karuvatta murder case. The petition argued that public evidence collection at bus stands and railway stations violates the juveniles’ dignity and mental well-being. The court will hear the matter again on September 11.




