Connect with us

National

ഹിമാചല്‍ പ്രദേശില്‍ ഉന്നതര്‍ക്കെതിരായ 65 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

മുന്‍കാലത്തെയും നിലവിലെയും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളിലൊന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോടതിയുടെ കണ്ടെത്തല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശിലെ മുന്‍കാലത്തെയും നിലവിലെയും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരായ 65 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ഈ കേസുകളിലൊന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോടതിയുടെ കണ്ടെത്തല്‍.

2024 ഏപ്രില്‍ 26-ന് ഹൈക്കോടതി 15 കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. അഞ്ച് കേസുകള്‍ വിചാരണക്കോടതി തീര്‍പ്പാക്കി. ഇതോടെ ബാക്കിയുള്ളത് 45 കേസുകളായിരുന്നു. മുന്‍കാല, നിലവിലെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരായ 65 കേസുകള്‍ അവസാനിപ്പിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ 2024-ല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ‘ഈ കേസുകളൊന്നും ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നോ, പ്രതികള്‍ കടുത്ത കുറ്റവാളികളാണെന്നോ, ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നോ സൂചിപ്പിക്കുന്ന യാതൊരു ഘടകങ്ങളുമില്ല.’- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു:

എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അശ്വിനി കുമാര്‍ ഉപാധ്യായ vs യൂണിയന്‍ ഓഫ് ഇന്ത്യ കേസ് ല്‍ 2021 ആഗസ്റ്റ് 10-ന് സുപ്രീം കോടതി ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്, മുന്‍കാല അല്ലെങ്കില്‍ നിലവിലെ, ജനപ്രതിനിധികള്‍ക്കെതിരായ കേസ് നടപടികള്‍ പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ അതത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. ക്രിമിനല്‍ നടപടിക്രമം (CRPC) സെക്ഷന്‍ 321 പ്രകാരം കേസ് നടപടികള്‍ പിന്‍വലിക്കാനുള്ള അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കോടതി ഏര്‍പ്പെടുത്തിയ ഒരു പ്രത്യേക വ്യവസ്ഥയായിരുന്നു ഇത്.

Content Highlights: The Supreme Court has granted permission to the Himachal Pradesh government to withdraw 65 criminal cases against high-profile individuals and lawmakers. The apex court noted that the alleged offenses were not heinous and mainly pertained to public demonstrations. This ruling provides significant legal relief to several sitting and former public representatives in the state.

---- facebook comment plugin here -----

Latest