Connect with us

Kerala

കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ഉദ്യോഗസ്ഥന്‍; അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി

മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സണ്ണി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം| കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആള്‍ക്ക് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നമ്പര്‍ നല്‍കി ജീവനക്കാരന്‍. മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മന്ത്രിയുടെ നമ്പര്‍ കൊടുത്ത ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രയാസം മനസ്സിലാക്കണം. സോളാര്‍ വൈദ്യുതി സംഭരിക്കാന്‍ സംവിധാനം ഇല്ല.

ഒക്ടോബറില്‍ ഒരു സ്റ്റോറേജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡര്‍ തലത്തില്‍ മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights:
A KSEB employee gave Electricity Minister Sunny Joseph’s personal number to a caller asking about power restoration. The minister directed the board chairman to investigate the staff member. He also announced feeder-level power outage alerts starting tomorrow to inform the public.

 

---- facebook comment plugin here -----

Latest