Connect with us

Kerala

അണികൾക്ക് കണക്കിന് കൊടുത്ത് പി കെ ബഷീർ എം എൽ എ

ആരെങ്കിലും എന്തെങ്കിലും വന്ന് സ്റ്റേജിൽ പറയുമ്പോഴേക്കും കൈ അടിക്കേണ്ടവരല്ല നമ്മൾ. നിലപാട് വേണം. ചിലരൊക്കെ അധികാരത്തിൽ ഉള്ളപ്പോൾ സമ്മേളനത്തിന് വിളിക്കേണ്ടി വരും.

Published

|

Last Updated

കോഴിക്കോട് | മുജാഹിദ് നേതൃത്വത്തെ സമ്മേളന വേദിയിൽ വിമർശിച്ചു സംസാരിച്ച ജോൺ ബ്രിട്ടാസിന് കൈയ്യടി നൽകിയ മുജാഹിദ് അണികൾക്ക് എതിരെ പി കെ ബഷീർ എം എൽ എ. ശരീഅത്ത് നിയമത്തിന്റെ ബിൽ വന്നപ്പോൾ എതിരെ വോട്ട് ചെയ്ത ആളുകളാണ് ഇപ്പോൾ മുജാഹിദ് നേതാക്കളോട് തിരിഞ്ഞു നിന്ന് ചോദിച്ചത്. അതിനു നിങ്ങള് കൈ അടിക്കേണ്ട. ആരെങ്കിലും എന്തെങ്കിലും വന്ന് സ്റ്റേജിൽ പറയുമ്പോഴേക്കും കൈ അടിക്കേണ്ടവരല്ല നമ്മൾ. നിലപാട് വേണം – ബഷീർ പറഞ്ഞു. ചിലരൊക്കെ അധികാരത്തിൽ ഉള്ളപ്പോൾ സമ്മേളനത്തിന് വിളിക്കേണ്ടി വരും. അത് ഇപ്പോഴത്തെ കാലം അങ്ങിനെയാണ്. എന്നാൽ നമ്മുടെ കാര്യം പറയാൻ നമ്മൾ തന്നയെ ഉണ്ടാവുള്ളു. അതിനു നിങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് ബഷീർ പറഞ്ഞു.