Connect with us

Saudi Arabia

ദുല്‍ഹിജ്ജയിലെ ആദ്യ ജുമുഅഃയില്‍ പങ്കെടുത്ത നിര്‍വൃതിയില്‍ ഹാജിമാര്‍

ഹറമുകളിലേക്കുള്ള യാത്രകള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ റോഡുകളിലെയും ഗതാഗതം നിരീക്ഷിക്കുന്നതിനും, വിശ്വാസികള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനും,തിരക്ക് ഒഴിവാക്കുന്നതിനുമായി സുരക്ഷാ സേനകള്‍ മികച്ച സേവങ്ങളായിരുന്നു നടത്തിയത്

Published

|

Last Updated

മക്ക | കനത്ത ചൂടിലും അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇരു ഹറമുകളിലും ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്തു. വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള അവസാന ജുമുഅഃ കൂടിയായിരുന്നു ഹാജിമാര്‍ക്ക് .മക്കയിലെ മസ്ജിദുല്‍ഹറമില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പ്രവേശന കവാടങ്ങളില്‍ ഹറം മന്ത്രാലയം 400 ജീവനക്കാരെയും,1,800 ഇലക്ട്രിക് വാഹനങ്ങളും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരുന്നു.തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇരുഹറമുകളിലും ഒരുക്കിയിരുന്നത്. ഹറമുകളിലേക്കുള്ള യാത്രകള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ റോഡുകളിലെയും ഗതാഗതം നിരീക്ഷിക്കുന്നതിനും, വിശ്വാസികള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനും,തിരക്ക് ഒഴിവാക്കുന്നതിനുമായി സുരക്ഷാ സേനകള്‍ മികച്ച സേവങ്ങളായിരുന്നു നടത്തിയത്

പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അഹമ്മദ് ബിന്‍ താലിബ് ബിന്‍ ഹുമൈദും, മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. ഫൈസല്‍ ഗസാവിയും ജുമുഅഃ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി .ഹജ്ജിന്റെ പവിത്രത ഉള്‍കൊണ്ട് ജീവിതം ധന്യമാക്കാനും, ദുല്‍ഹിജ്ജയുടെ ദിനരാത്രങ്ങളില്‍ കൂടുതല്‍ ഇബാദത്തില്‍ മുഴുകുവാനും, തക്ബീറും തഹ്ലീലും വര്‍ദ്ധിപ്പിക്കുവാനും ഹജ്ജ് കര്‍മ്മങ്ങളില്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ മാര്‍ഗനിര്‍ദേശം മുറുകെ പിടിക്കുവാനും ഇരു ഇമാമുമാരും ഖുതുബയില്‍ ഉണര്‍ത്തി

ഇരുഹറമുകളിലും സംസം വെള്ളം വിതരണത്തിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.മദീന വഴി എത്തിച്ചേര്‍ന്ന തീര്‍ഥാടകരില്‍ 265,000 പേര്‍ മദീന സന്ദര്‍ശനവും സിയാറത്തും പൂര്‍ത്തിയാക്കി ഹജ്ജിനായി മക്കയിലേക്ക് മടങ്ങി. ശേഷിക്കുന്ന 80,000 തീര്‍ഥാടകരാണ് മദീനയിലുള്ളത്

Latest