Editors Pick
ഡിസൈൻ ചെയ്ത് ലക്ഷങ്ങൾ നേടാം; മോണിറ്റൈസേഷൻ പ്രോഗ്രാം അവതരിപ്പിച്ച് പിക്സാർട്ട്
ഇൻവൈറ്റ് ലിസ്റ്റുകളോ ഫോളോവേഴ്സിന്റെ എണ്ണത്തിൽ നിബന്ധനകളോ ഇല്ലാതെ എല്ലാ ക്രിയേറ്റർമാർക്കും പണം സമ്പാദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സാൻ ഫ്രാൻസിസ്കോ | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിസൈൻ പ്ലാറ്റ്‌ഫോമായ പിക്സാർട്ട് ക്രിയേറ്റർമാർക്കായി പുതിയ മോണിറ്റൈസേഷൻ പ്രോഗ്രാം ആരംഭിച്ചു. ഇൻവൈറ്റ് ലിസ്റ്റുകളോ ഫോളോവേഴ്സിന്റെ എണ്ണത്തിൽ നിബന്ധനകളോ ഇല്ലാതെ എല്ലാ ക്രിയേറ്റർമാർക്കും പണം സമ്പാദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പിക്സാർട്ട് ടൂളുകൾ ഉപയോഗിച്ച് ഒറിജിനൽ കണ്ടന്റ് നിർമ്മിക്കുകയും അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യുന്നതിലൂടെയാണ് വരുമാനം ലഭിക്കുക. ഫോളോവേഴ്സിന്റെ എണ്ണത്തേക്കാൾ ഉപരിയായി ക്രിയേറ്റീവ് ഔട്ട്പുട്ടിനും പ്രകടനത്തിനുമാണ് ഈ പ്രോഗ്രാം മുൻഗണന നൽകുന്നത്. ഇതോടെ ഒരു ക്രിയേറ്റീവ് ടൂൾ എന്നതിനപ്പുറം ക്രിയേറ്റർമാർക്ക് വരുമാനം നൽകുന്ന ഒരു പ്ലാറ്റ്‌ഫോമായി പിക്സാർട്ട് മാറുകയാണ്.
പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന ക്രിയേറ്റർമാർക്ക് നിലവിലുള്ള ചലഞ്ചുകളും ക്യാമ്പയിനുകളും പരിശോധിക്കാൻ പ്രത്യേക ഡാഷ്‌ബോർഡ് ലഭ്യമാകും. ഉദാഹരണത്തിന്, പിക്സാർട്ടിന്റെ എ ഐ അസിസ്റ്റന്റായ ഔറ ഉപയോഗിച്ച് ആനിമേറ്റഡ് ചിത്രങ്ങളോ വീഡിയോകളോ നിർമ്മിക്കാനുള്ള ക്യാമ്പയിനുകൾ ഇതിൽ ഉൾപ്പെടാം. എന്നാൽ എ ഐ ഉപയോഗിച്ച് മാത്രം സൃഷ്ടിക്കുന്ന ചിത്രങ്ങൾക്ക് കാര്യമായ വരുമാനം ലഭിക്കില്ലെന്നും ക്രിയേറ്റീവ് ആയ ഇടപെടലുകൾ അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിർമ്മിച്ച കണ്ടന്റ് ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ശേഷം അതിന്റെ ലിങ്ക് പിക്സാർട്ട് ഡാഷ്‌ബോർഡിൽ സമർപ്പിക്കണം. കാഴ്ചക്കാരുടെ എണ്ണം, കമന്റുകൾ, ഷെയറുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കുന്നത്. സമ്പാദിക്കുന്ന തുക സ്ട്രൈപ്പ് വഴി പിൻവലിക്കാൻ സാധിക്കും. 2011 ൽ സ്ഥാപിതമായ പിക്സാർട്ടിന് നിലവിൽ ലോകമെമ്പാടുമായി 130 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
Summary
Picsart has launched a new creator monetization program that allows users to earn money by creating original content using its AI-powered tools. The program is open to all creators regardless of their follower count, focusing instead on creative performance and audience engagement. Creators can track their earnings via a dedicated dashboard and withdraw funds through Stripe after sharing their work on major social media platforms.





