Connect with us

Kerala

പേരാമ്പ്ര അനു വധം; മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റില്‍

കൊലപാതകം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് |    പേരാമ്പ്ര അനുവിനെ വധക്കേസില്‍ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയേയും പോലീസ് അറസ്റ്റ് ചെയ്തു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്മാന്‍ റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചുവെങ്കിലും മുജീബ് റഹ്മാന്‍ അറസ്റ്റിലായതോടെ ഇത് നമടന്നില്ല

കൊലപാതകം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പോലീസ് പറഞ്ഞു.സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്.പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു.

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.

Latest