Connect with us

National

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: ഇന്‍ഡിഗോ ജിദ്ദ-ഡല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി

യാത്രക്കാരി മിത്ര ബാനോ(61)യെ ജോധ്പൂരിലെ ഗോയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോധ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

യാത്രക്കാരി മിത്ര ബാനോ(61)യെ ജോധ്പൂരിലെ ഗോയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11 മണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. ജമ്മു കാശ്മീരിലെ ഹസാരിബാഗ് നിവാസിയാണ് മിത്ര ബാനോ.

 

Latest