Connect with us

Kerala

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്; അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് രമേശ് ചെന്നിത്തല

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്നും രമേശ് ചെന്നിത്തല

Published

|

Last Updated

മലപ്പുറം| പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ബോംബ് നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് യു.എ.പി.എ നിയമത്തിനകത്ത് വരുന്നതാണ്. അതുകൊണ്ട് അന്വേഷണം എന്‍.ഐ.എയ്ക്കു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് നിര്‍മിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. തിരഞ്ഞെടുപ്പില്‍ കലാപം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് ചെയ്തതാകാനാണ് സാധ്യത. ബോംബ് രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.