Connect with us

International

കയ്പേറിയ അനുഭവങ്ങൾ മാത്രം; യുഎസുമായി ഇനി ഒരു ചർച്ചകൾക്കും ഇല്ലെന്ന് ആവർത്തിച്ച് ഇറാൻ

സമാധാനപരമായ ചർച്ചകളിലൂടെ ആണവ പ്രശ്നം പരിഹരിക്കാമെന്നും തങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും നേരത്തെ അമേരിക്ക ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി

Published

|

Last Updated

ടെഹ്റാൻ | അമേരിക്കയുമായി ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. മുൻപ് നടന്ന ആണവ ചർച്ചകളിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനപരമായ ചർച്ചകളിലൂടെ ആണവ പ്രശ്നം പരിഹരിക്കാമെന്നും തങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും നേരത്തെ അമേരിക്ക ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ ലംഘിച്ച് അമേരിക്ക തങ്ങളെ ആക്രമിക്കുകയാണ് ചെയ്തതെന്ന് പി ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ചർച്ചകൾ വീണ്ടും അജണ്ടയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും അരാഖ്ചി കൂട്ടിച്ചേർത്തു.

തന്റെ രാജ്യത്തിനെതിരായ യുഎസ്-ഇസ്റാഈൽ യുദ്ധം ഒരു പരാജയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്ലാൻ എ ഒരു പരാജയമായിരുന്നു, ഇപ്പോൾ അവർ മറ്റ് പദ്ധതികൾ പരീക്ഷിക്കുകയാണ്, പക്ഷേ അവയെല്ലാം പരാജയപ്പെട്ടു. യുഎസും ഇസ്രായേലും ഒരു അന്തിമ തീരുമാനവും ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാൽ ജനവാസ മേഖലകളിൽ വിവേചനരഹിതമായ ആക്രമണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Iranian Foreign Minister Abbas Araghchi has announced that Iran will no longer engage in negotiations with the United States. He cited “bitter experiences” from previous nuclear talks where US assurances of peace were followed by attacks. Araghchi emphasized that diplomatic talks with the Americans are currently off the table.

---- facebook comment plugin here -----

Latest