Connect with us

Kerala

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

കൊച്ചി| പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന മോദി തേവര മുതല്‍ എംജി റോഡ് വരെ നീളുന്ന വന്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

പ്രധാനമന്ത്രി മോദി ഈ വര്‍ഷം കേരളത്തില്‍ എത്തുന്നത് രണ്ടാം തവണയാണ്. ജനുവരി 23ന് തിരുവനന്തപുരത്ത് എത്തിയ മോദി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയിലും ബിജെപി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

 

 

---- facebook comment plugin here -----

Latest