Connect with us

Kerala

ചക്ക എടുത്തുകൊണ്ടു പോയതിന് അയല്‍വാസിയെ വെട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവു പിഴയും

കോട്ടയം പൂവരണി ജോസിനെ (66)യാണ് പൂവരണി സ്വദേശി സ്‌കറിയ ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപയാണ് പിഴ.

Published

|

Last Updated

കോട്ടയം | പൂവരണിയില്‍ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ (66)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്.

പൂവരണി സ്വദേശി സ്‌കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.

കയറില്‍ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയല്‍വാസിയെ ജോസ് പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

 

Latest