Connect with us

Kerala

ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് ചിത്രീകരണം; രണ്ടു പേര്‍ പിടിയില്‍

സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്

Published

|

Last Updated

ആലുവ| ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. ജിസ്‌മോന്‍ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

---- facebook comment plugin here -----

Latest