Connect with us

Kerala

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല; പരാതിയുമായി മുന്നോട്ടില്ലെന്ന് ഭാര്യ

ഗണേഷ് കുമാര്‍ വിളിച്ച് ക്ഷമ പറഞ്ഞുവെന്ന് ഭാര്യ ബിന്ദു മേനോന്‍. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മോശം സാഹചര്യത്തില്‍ കണ്ടുവെന്ന ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്ന് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിരുന്നു. ഇതോടെ മന്ത്രിയുടെ രാജി ആവശ്യവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും തീരുമാനം.

ഗണേഷ് കുമാറിനെതിരായ പരാതിയുമായി മുന്നോട്ടില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കിയിരുന്നു. പരാതി നല്‍കാനില്ലെന്ന് അവര്‍ പറഞ്ഞു. ഗണേഷ് കുമാര്‍ വിളിച്ച് ക്ഷമ പറഞ്ഞുവെന്നാണ് ബിന്ദു മേനോന്റെ പ്രതികരണം.

മന്ത്രിയുടെ വാളകത്തെ വീട്ടിലെത്തിയ ഭാര്യ, മോശം സാഹചര്യത്തില്‍ മറ്റൊരു സ്ത്രീക്കൊപ്പം മന്ത്രിയെ കണ്ടതായും ചിത്രങ്ങളടക്കം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. സഹായം തേടിയപ്പോള്‍ സ്ഥലത്തെത്തിയ പോലീസ് ഇടപെടാതെ മാറിനിന്നതടക്കമുള്ള ഗുരുതര ആരോപണവും ബിന്ദു മേനോന്‍ ഉന്നയിച്ചു. പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയെന്നും തടഞ്ഞുവെച്ചെന്നും പിടിച്ചുമാറ്റിയെന്നുമെല്ലാം പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

 

---- facebook comment plugin here -----

Latest