Connect with us

National

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് ഏഴ് മരണം

നിര്‍മാണത്തിലിരുന്ന മതില്‍ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.

Published

|

Last Updated

ഗുരുഗ്രാം| ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മതില്‍ തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. സതീഷ്, ഭാഗീരഥ്, മിലാന്‍, ശിവശങ്കര്‍, മംഗള്‍, പരമേശ്വര്‍ എന്നിവരാണ് മരിച്ചത്. സിദ്ധ്രാവാലിയിലുള്ള സിഗ്‌നേച്ചര്‍ ഗ്ലോബല്‍ സൊസൈറ്റിയിലെ നിര്‍മാണ സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

നിര്‍മാണത്തിലിരുന്ന മതില്‍ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് 12 മുതല്‍ 15 വരെ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവരെ പുറത്തെടുത്ത് ഭിവാഡി ഏരിയയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴു പേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest