Connect with us

pantheerankave uapa case

പന്തീരാങ്കാവ് യു എ പി എ കേസ്; വിത്യസ്ത അപേക്ഷകളില്‍ സുപ്രീം കോടതി വിധി ഇന്ന്

ജാമ്യം ആവശ്യപ്പെട്ടുള്ള താഹ ഫസലിന്റെ ഹരജിയും അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ അപേക്ഷയുമാണ് പരിഗണിക്കുന്നത്

Published

|

Last Updated

ഇടുക്കി | പന്തീരാങ്കാവ് യു എ പി എ കേസിലെ ആരോപണ വിധേയനായ താഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണം എന്ന അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ ആവശ്യത്തിലും കോടതി ഇന്ന് വിധി പറയും
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്.

എന്‍ ഐ എയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. നേരത്തെ എന്‍ ഐ എ കോടതിയാണ് അലന്‍ ശുഐബിന് ജാമ്യം നല്‍കിയത്. എന്നാല്‍ താഹക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

 

 

 

Latest