Connect with us

Kerala

തിരുവനന്തപുരത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു

അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി അഭിറാമിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരന്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനവും ശക്തമാകുകയാണ്. തിങ്കളാഴ്ച അഭിറാമിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം. പോലീസ് അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കേസില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്.

പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്. തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Content Highlights: A 17-year-old suspect confessed to murdering Abhiram in Pangappara, Thiruvananthapuram, following a personal dispute. The victim was struck with a stone and strangled. The family has alleged police negligence in investigating the initial missing complaint, while probe into further involvement continues.

Latest