Kerala
10 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് സ്വദേശി കസ്റ്റഡിയില്‍
ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
മലപ്പുറം | 10 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പാലക്കാട് കൈപ്പുറം അബ്ദുല്‍ റൗഫിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പത്തുലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ് ശശിധരന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി എസ്‌ഐയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തി പണം പിടികൂടിയത്.
പ്രത്യേകം തയ്യാറാക്കിയ സഞ്ചിയില്‍ ശരീരത്തില്‍ കെട്ടിവച്ചായിരുന്നു പ്രതി പണം കടത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്.







