Connect with us

Kerala

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിയമ വിരുദ്ധ പരസ്യം; ബാബാ രാംദേവിനെതിരെ പാലക്കാട് കോടതിയുടെ വാറണ്ട്

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി

Published

|

Last Updated

പാലക്കാട് | പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിയമ വിരുദ്ധ പരസ്യം നല്‍കിയ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ പാലക്കാട് കോടതിയുടെ വാറണ്ട്. ഔഷധ പരസ്യ നിയമം ലംഘിച്ച് ഫലസിദ്ധി വാഗ്ദാനം ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകാന്‍ രാംദേവിന് സമന്‍സ് അയച്ചിരുന്നു. അന്ന് കോടതിയില്‍ വരാതിരുന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസില്‍ പ്രതിയാണ്.

കണ്ണൂര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് നല്‍കിയ പരാതികളിന്മേലാണ് നടപടി.രാംദേലിന്റെ പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂര്‍വേദ ഉത്പന്നങ്ങള്‍ അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നിവ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ പല പ്രത്യേക രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന പരസ്യങ്ങള്‍ കൊടുക്കുന്നത് 1954ലെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബക്ഷണബിള്‍ അഡ്വര്‍ടൈസ്‌മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി.

പതഞ്ജലി ഉത്പന്നങ്ങള്‍ക്കെതിരെ കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ 2022ല്‍ ഏപ്രിലില്‍ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024 ജനുവരിയില്‍ പ്രധാനമന്തിക്ക് ഉള്‍പ്പെടെ നിരവധി പരാതികളും നല്‍കി. ഇത്തരം പരസ്യം നല്‍കിയതിനെതിരെ നേരത്തെ ഉത്തരാഖണ്ഡ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹരിദ്വാര്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി രാംദേവിനും മറ്റ് പ്രതികള്‍ക്കും വിചാരണയ്ക്കായി സമന്‍സ് അയക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest