pak boats seized
200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍
ബോട്ടിലുള്ളത് 40 കിലോ ഹെറോയിന്‍; ആറ് പാക്കിസ്ഥാന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
അഹമ്മദാബാദ് | കോടികളുടെ ലഹരി വസ്തുക്കളുമായി പാക്കിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ബോട്ടില്‍ നിന്ന് 200 കോടിയോളം വില വരുന്ന 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. ഗുജറാത്ത് എ ടി എസും കോസ്റ്റ് ഗാര്‍ഡയും സംയുക്തമായായിരുന്നു ഓപ്പറേഷന്‍ .
ഗുജറാത്തിലെ ജഖാവു തീരത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെ നിന്നാണ് ബോട്ട് പിടികൂടിയത്. ബോട്ടില്‍ ആറ് പാക്കിസ്ഥാന്‍ സ്വദേശികളുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടും കസ്റ്റഡിയിലായവരേയും ഉടന്‍ ഗുജറാത്ത് തീരത്ത് എത്തിക്കും.
ഗുജറാത്ത് തീരം വഴി നേരത്തേയും മയക്ക് മരുന്ന് കടത്തിന് ശ്രമങ്ങളുണ്ടായിരുന്നു. ഹെറോയിനടക്കമുള്ള മയക്ക് മരുന്നുകളുമായി നിരവധി ബോട്ടുകളും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു.