Kerala
മലയാളി ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ
99കാരനായ പൊതുവാൾ പയ്യന്നൂർ സ്വദേശി

ന്യു ഡല്‍ഹി | സ്വാതന്ത്യസമര സേനാനിയും മലയാളി ഗാന്ധിയനുമായ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ ലഭിച്ചു. 99 വയസ്സുകാരനായ പൊദുവാള്‍ കണ്ണൂര്‍ പയ്യന്നൂർ സ്വദേശിയാണ്.
1942ല്‍ നടന്ന ക്വിറ്റ് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും ജയില്‍ വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഖാദിയുടെ വലിയ പ്രചാരകനും വലിയ സംസ്കൃത പണ്ഡിതനുമാണ് പൊതുവാൾ.
ഇന്ന് വൈകിട്ടാണ് പത്മ അവാർഡുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ സിവിലിയൻമാർക്ക് നൽകുന്ന ഏറ്റവും വലിയ നാലാമത്തെ ബഹുമതിയാണ് പത്മശ്രീ.
---- facebook comment plugin here -----