Connect with us

Kerala

നിയന്ത്രണം വിട്ട കാർ കടമുറിയിലേക്ക് ഇടിച്ചുകയറി; കൈക്കുഞ്ഞടക്കം അഞ്ച് പേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലേ കടയിലേക്കാണ് കുതിച്ചെത്തിയ കാർ ഇടിച്ചുകയറിയത്.

Published

|

Last Updated

തിരുവനന്തപുരം | നിയന്ത്രണം വിട്ട കാർ കടമുറിയിലേക്ക് ഇടിച്ചുകയറി. തലനാരിഴക്ക് രക്ഷപ്പെട്ടത് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർ. നെടുമങ്ങാട്-വിതുര റോഡിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലേ കടയിലേക്കാണ് കുതിച്ചെത്തിയ കാർ ഇടിച്ചുകയറിയത്. ഈ സമായം കടവരാന്തയിൽ സംസാരിച്ചിരുന്ന കൈക്കുഞ്ഞുമായി നിൽക്കുന്ന സ്ത്രീയും മറ്റു മൂന്നുപേരുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇവർക്ക് തൊട്ടരികിലൂടെയാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയത്. കാർ വരുന്നത് കണ്ട് ഇവർ പെട്ടെന്ന് മാറാൻ ശ്രമിച്ചതാണ് രക്ഷയായത്. ഒരു കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഇവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Content Highlights: An out-of-control car crashed into a shop on the Nedumangad-Vithura road in Thiruvananthapuram. Five people, including a woman holding a toddler, escaped narrowly by moving aside in time. The family inside the car also escaped unhurt, and CCTV footage of the accident has emerged.

---- facebook comment plugin here -----

Latest