Kerala
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതം: എം ബി രാജേഷ്
അവ്യക്തതയൊന്നുമില്ല. ഭരണഘടനാപരമായ അധികാരമാണ് സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്.
കൊച്ചി | ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതില്‍ അവ്യക്തതയൊന്നുമില്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും രാജേഷ് വ്യക്തമാക്കി.
ഇന്നലെയാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.







