Connect with us

National

ഓപ്പോ റെനോ 7 പ്രോ, റെനോ 7 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

റെനോ 6 സീരീസില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഈ ഡിവൈസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഓപ്പോയുടെ അടുത്ത തലമുറ റെനോ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി. ഓപ്പോ റെനോ 7 5ജി, റെനോ 7 പ്രോ 5ജി എന്നീ ഡിവൈസുകളാണ് കമ്പനി അവതരിപ്പിച്ചത്. ചൈനയില്‍ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഈ ഡിവൈസുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെനോ 6 സീരീസില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഈ ഡിവൈസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോ റെനോ 7 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 90എച്ച് സെഡ് വരെ റിഫ്രഷ് റേറ്റും 180എച്ച്‌സെഡ് ടച്ച് സാമ്പിള്‍ റേറ്റുമുള്ള 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഗെയിമിങ് അടക്കമുള്ളവയ്ക്ക് ഈ ഡിവൈസ് യോജിച്ചതാണ്. ഡിസ്‌പ്ലേയ്ക്ക് സുരക്ഷയ്ക്കായി കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5 പ്രോട്ടക്ഷന്‍ നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200 മാക്സ് പ്രോസസറിന്റെ കരുത്തിലാണ്. ആന്‍ഡ്രോയിഡ് 1 ബേസ്ഡ് കളര്‍ ഒഎസ് 12 ആണ് ഡിവൈസില്‍ ഉള്ളത്.

റെനോ 7 പ്രോ 5ജിയുടെ പിന്നില്‍ മൂന്ന് കാമറകളാണ് ഓപ്പോ നല്‍കിയിട്ടുള്ളത്. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 സെന്‍സര്‍, വൈഡ് ആംഗിള്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ എന്നിവയാണ് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പിലെ കാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഈ ഡിവൈസില്‍ 32-മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 709 കാമറ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 4500എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഉള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 65ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്.

ഓപ്പോ റെനോ 7 5ജി സ്മാര്‍ട്ട്‌ഫോണില്‍ 90എച്ച്‌സെഡ് റിഫ്രഷ് റേറ്റും 180എച്ച്‌സെഡ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്‌പ്ലെയ്ക്ക് അകത്ത് തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. ഈ ഡിവൈസ് മീഡിയടെക് ഡൈമന്‍സിറ്റി 900 പ്രോസസറിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. ഫോണില്‍ റാം വര്‍ധിപ്പിക്കാനുള്ള എക്സ്റ്റന്റഡ് റാം ഫീച്ചറും ഓപ്പോ നല്‍കിയിട്ടുണ്ട്. ഓപ്പോ റെനോ 7 സ്മാര്‍ട്ട്‌ഫോണില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് ഉള്ളത്. സെല്‍ഫികള്‍ക്കായി ഡിവൈസിലെ പഞ്ച്-ഹോളിനുള്ളില്‍ 32 മെഗാപിക്‌സല്‍ കാമറയാണ് നല്‍കിയിട്ടുള്ളത്. 65ഡബ്ല്യു വരെ ചാര്‍ജ് സപ്പോര്‍ട്ട് ചെയ്യുന്ന 4500എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ ഉണ്ട്.

ഓപ്പോ റെനോ 7 പ്രോ 5ജി ഒരു വേരിയന്റില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 39,999 രൂപയാണ് വില. സ്റ്റാര്‍ട്രെയില്‍സ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. ഓപ്പോ റെനോ 7 5ജിയുടെ വില 28,999 രൂപയാണ്. റെനോ 7 പ്രോയുടെ കളര്‍ ഓപ്ഷനുകള്‍ തന്നെയാണ് ഈ ഡിവൈസിലും ഉള്ളത്. ഫെബ്രുവരി 8 മുതല്‍ റെനോ 7 പ്രോ വില്‍പ്പനയ്ക്ക് എത്തും. ഫെബ്രുവരി 17 മുതലാണ് റെനോ 7 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഓപ്പോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പാര്‍ട്ട്ണര്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഇവ വാങ്ങാം.

 

Latest