Connect with us

Business

ഓപ്പോ റെനോ 7 ലൈറ്റ് 5ജി ലോഞ്ച് ചെയ്തു

ഓപ്പോ റെനോ 7 ലൈറ്റ് 5ജി വരും ദിവസങ്ങളില്‍ മധ്യ, കിഴക്കന്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| റെനോ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ റെനോ 7 ലൈറ്റ് 5ജി യൂറോപ്പില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം തായ്ലന്‍ഡില്‍ അരങ്ങേറിയ റെനോ 7ഇസെഡ് 5ജിയുടെ റീബ്രാന്‍ഡ് ആണ് പുതിയ ഫോണ്‍. ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഓപ്പോ എഫ്21 പ്രോ 5ജി യുമായി പുതിയ ഫോണിന് സാമ്യതയുണ്ട്. ഓപ്പോ റെനോ 7 ലൈറ്റ് 5ജിയില്‍ 20:9 അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ കാമറകള്‍, ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695എസ്ഒസി എന്നിവ ഉള്‍പ്പെടുന്നു.

ഓപ്പോ റെനോ 7 ലൈറ്റ് 5ജി വരും ദിവസങ്ങളില്‍ മധ്യ, കിഴക്കന്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. ഇത് കോസ്മിക് ബ്ലാക്ക്, റെയിന്‍ബോ സ്‌പെക്ട്രം നിറങ്ങളിലാണ് എത്തുക. ഓപ്പോ സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് 8ജിബി+ 128 ജിബി സ്റ്റോറേജ് ഓപ്ഷനുണ്ട്. ഫോണിന്റെ ഔദ്യോഗിക വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയില്‍ മറ്റു വിപണികളില്‍ റെനോ 7 ലൈറ്റ് 5 ജി അരങ്ങേറുമോ എന്നതും വ്യക്തമല്ല.

 

---- facebook comment plugin here -----

Latest