Connect with us

Kerala

വിഴിഞ്ഞ സംഘര്‍ഷം; ആര്‍ച്ച് ബിഷപിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നു. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്.

എട്ട് കേസുകളാണ് വിഴിഞ്ഞം പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.അതേസമയം വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അദാനി പറഞ്ഞ നഷ്ടപരിഹാരത്തുക ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനിയുടെ കണക്ക്. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം.

 

---- facebook comment plugin here -----

Latest