Connect with us

BOAT ACCIDENT

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.

Published

|

Last Updated

തിരുവനന്തപുരം | മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അപകടം.

മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ടു വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതില്‍ അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. മുതപ്പൊഴി അഴിമുഖത്ത് അപകടം തുടര്‍കഥയാവുകയാണ്.