Connect with us

Kerala

പല്ല് തേക്കുന്നതിനായി പോകുമ്പോൾ ട്രെയിൻ ഉലഞ്ഞു; പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു

കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കൊല്ലം ശാസ്താംകോട്ടയിലായിരുന്നു സംഭവം.

Published

|

Last Updated

കൊല്ലം| പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന്‌ അടുത്തേക്കു പോകുമ്പോൾ ട്രെയിൻ ഉലഞ്ഞ് പിടിവിട്ട് പുറത്തേക്കു തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു. മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കൊല്ലം ശാസ്താംകോട്ടയിലായിരുന്നു സംഭവം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്.

ഭാര്യ അഞ്ജനയും മകൻ ആത്മദേവും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 7.30ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് വീണത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

അഞ്ജനയെ മറ്റ് യാത്രക്കാർ വൈകിയാണ് വിവരം ധരിപ്പിച്ചത്. അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി. സംസ്കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ.

---- facebook comment plugin here -----

Latest