Connect with us

OMICRON

ഒമിക്രോൺ വ്യാപനം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

സഊദി അറേബ്യ, ഒമാൻ, യു എ ഇ, ഈജിപ്ത്  എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.

Published

|

Last Updated

റിയാദ് | ആഫ്രിക്കൻ രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക്  സഊദി അറേബ്യ, ഒമാൻ, യു എ ഇ, ഈജിപ്ത്  എന്നീ രാജ്യങ്ങൾ താൽക്കാലികമായി വിലക്കേർപ്പെടുത്തി. പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങളെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർ അന്താരാഷ്‌ട്ര ആരോഗ്യ നടപടിക്രമങ്ങൾക്കനുസൃതമായി രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കില്ലാത്ത മറ്റു ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്  ഉണ്ടാകുന്നതുവരെ മേൽപ്പറഞ്ഞ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽയിട്ടുണ്ട്.

ഓഹരിവിപണിയിലും കനത്ത ഇടിവ്

പുതിയ വകഭേദം കണ്ടെത്തിയതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെ  യുഎസിലെ എണ്ണവില വെള്ളിയാഴ്ച 13 ശതമാനത്തിലധികം ഇടിഞ്ഞു. ഏഷ്യ, യൂറോപ്പ്, യുണൈറ്റഡ് എന്നിവിടങ്ങളിൽ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 13 ശതമാനം ഇടിഞ്ഞ് ബാരലിന് 68.15 ഡോളറിലെത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ബ്രെന്റ് 12 ശതമാനം ഇടിഞ്ഞ് ബാരലിന് 72.72 ഡോളറിലെത്തി. ബെഞ്ച്മാർക്ക് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾക്ക് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവുംവലിയ ഇടിവാണിതെന്ന് സീനിയർ മാർക്കറ്റ് അനലിസ്റ്റ് ഫിൽ ഫ്ലിൻ പറഞ്ഞു. കുതിച്ചുയരുന്ന പെട്രോൾ വിലയിലും വ്യാപകമായ പണപ്പെരുപ്പത്തിലും ആശങ്കാകുലരായ അമേരിക്ക അടുത്ത മാസം  സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 50 മില്യൺ ബാരൽ ക്രൂഡ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഓഹരിയിൽ കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത്

---- facebook comment plugin here -----

Latest