Saudi Arabia
ഇനി സഊദിയിൽ നിന്ന് സംസം കൊണ്ടുപോകാൻ അനുമതി ഉംറ നിർവഹിച്ചവർക്ക് മാത്രം
നുസുക് ആപ്പിൽ ഉംറയുടെ ബുക്കിംഗ് വിവരങ്ങളും നിർബന്ധം
ജിദ്ദ | സഊദിയിലെത്തി ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിവർക്ക് മാത്രമായിരിക്കും ഇനി സംസം കൊണ്ടുപോകുന്നതിന് അനുമതിഉണ്ടായിരിക്കുകയെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.
സംസം ബോട്ടിൽ ലഗേജുകൾക്കൊപ്പം സൂക്ഷിക്കാൻ പാടില്ലെന്നും ഉംറ കർമം നിർവഹിച്ചത് സ്ഥിരീകരിച്ചതിന് നുസുക് ആപ്പിൽ ഉംറ ബുക്കിംഗ് ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം, വിദേശ സർവീസുകളിൽ മടങ്ങുന്നവർക്ക് ഒരു സംസം ബോട്ടിൽ കൊണ്ടുപോകുന്നതിനാണ് അനുമതിയെന്നും അധികൃതർ അറിയിച്ചു.
---- facebook comment plugin here -----




