Connect with us

Education Notification

ഷെഫാണോ ജർമനിക്ക് പറക്കാൻ റെഡിയായിക്കോളൂ

ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ (നാല് വർഷത്തെയോ മൂന്ന് വർഷത്തെയോ) ബിരുദമാണ് യോഗ്യത.

Published

|

Last Updated

ർമനിയിൽ 20 ഷെഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ഈ മാസം ഒന്പത് വരെ അപേക്ഷിക്കാം.

യോഗ്യത

ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ (നാല് വർഷത്തെയോ മൂന്ന് വർഷത്തെയോ) ബിരുദമാണ് യോഗ്യത.

ടൂറിസം ബിരുദങ്ങളോ അളഗപ്പ യൂനിവേഴ്‌സിറ്റി, ഭാരതിയാർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങളോ പരിഗണിക്കില്ല. നിലവിൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. മുന്പ് സമാന തസ്തികയിലേക്ക് അപേക്ഷ നൽകിയവർ അപേക്ഷിക്കരുത്. നിലവിൽ വിദേശരാജ്യങ്ങളിലോ ക്രൂയിസ് കപ്പലുകളിലോ ജോലി ചെയ്യുന്നവരെയും പരിഗണിക്കില്ല. ഉദ്യോഗാർഥികൾക്ക് ഷെഫ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കുന്നതിന് ജർമൻ ഭാഷാ യോഗ്യത അനിവാര്യമല്ല.
കുറഞ്ഞത് 2,500 യൂറോ ആണ് പ്രതിമാസ ശമ്പളം (ഏകദേശം 2,70,000 രൂപ). പ്രായപരിധി 35 കവിയരുത്.

ജർമൻ ഭാഷാ യോഗ്യതയുള്ളവർക്ക് (എ1, എ2, ബി1, ബി2) മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ 12 മാസം നീളുന്ന ബി-വൺ ജർമൻ ഭാഷാപഠനത്തിന് തയ്യാറാകണം. ബി-വൺ വരെയുള്ള ജർമൻ ഭാഷാ പരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുള്ള നടപടിക്രമങ്ങൾ, വിസ പ്രോസ്സസിംഗ്, ജോബ് മാച്ചിംഗ്, അഭിമുഖങ്ങൾ, ജർമനിയിലേക്കെത്തിയശേഷമുള്ള ഇന്റഗ്രേഷൻ, താമസസൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള സഹായം എന്നിവയെല്ലാം പദ്ധതി വഴി ഉദ്യോഗാർഥികൾക്ക് ലഭിക്കും.വിശദമായ സി വിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്സ്പോർട്ട്, ഭാഷാ യോഗ്യത എന്നിവയുടെ പകർപ്പുകളും സഹിതം നോർക്ക റൂട്ട്‌സിന്റെ www.norkaroots.kerala. gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Content Highlights: Norka Roots has invited applications for 20 Chef vacancies in Germany under a government-backed recruitment drive. Eligible candidates with a degree in Hotel Management and two years of experience can apply online by August 9. The position offers a minimum monthly salary of 2,500 Euros.

Latest