Education Notification
ഭാരത് പെട്രോളിയത്തിൽ ഒഴിവ്
94 ഒഴിവ് കൊച്ചി റിഫൈനറിയിൽ
പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബി പി സി എൽ) ഓപറേറ്റർ/ടെക്‌നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവുകളുണ്ട്. ഇതിൽ 94 ഒഴിവ് കൊച്ചി റിഫൈനറിയിലാണ്.
തസ്തികകളും ഒഴിവും
പ്രോസസ്സ് ടെക്‌നീഷ്യൻ-60 (മുംബൈ റിഫൈനറി), പ്രോസസ്സ് ഓപറേറ്റർ/ഓപറേറ്റർ (കെമിക്കൽ)-64 (കൊച്ചി റിഫൈനറി), ടെക്‌നീഷ്യൻ/ഓപറേറ്റർ (മെക്കാനിക്കൽ)-13 (കൊച്ചി റിഫൈനറി), ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ)-17 (കൊച്ചി റിഫൈനറി). ശമ്പളസ്‌കെയിൽ: 26,500-34,000
യോഗ്യത
കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ഡിപ്ലോമ (കെമിക്കൽ എൻജിനീയറിംഗ്/ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്/കെമിക്കൽ എൻജിനീയറിംഗ്/ടെക്‌നോളജി/മെക്കാനിക്കൽ എൻജിനീയറിംഗ്/ഇലക്ട്രിക്കൽ എൻജിനിയറിംഗ്) , ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ഡിപ്ലോമയുടെ മാർക്കിൽ എസ് സി/എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പത്ത് ശതമാനം ഇളവ് ലഭിക്കും. പ്രായം 18-25 വയസ്സ്.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. 100 മാർക്കിന്റെ പരീക്ഷക്ക് രണ്ട് മണിക്കൂറാണ് സമയം. പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കിൽ ടെസ്റ്റും മെഡിക്കൽ പരിശോധനയുമുണ്ടാകും.
ജി എസ് ടി ഉൾപ്പെടെ 590 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി വേണം ഫീസ് അടയ്ക്കാൻ.
അപേക്ഷ
അപേക്ഷ ഓൺലൈനായി നൽകണം. ഏതെങ്കിലും ഒരു റിഫൈനറിയിലേക്കും ഒരു തസ്തികയിലേക്കും മാത്രമേ അപേക്ഷിക്കാനാകൂ.
വിശദ വിവരങ്ങൾക്ക് www.bharatp etroleum.com സന്ദർശിക്കുക. അവസാന തീയതി ഈ മാസം 13.
Content Highlights: Bharat Petroleum Corporation Limited has invited applications for 154 Operator and Technician vacancies, with 94 posts based at the Kochi Refinery. Engineering diploma holders with one year of experience or apprenticeship can apply online before August 13. Selection involves a computer-based test.




