Connect with us

Kasargod

നൂറേ മദീന മീലാദ് ക്യാമ്പയിൻ സ്വാഗത സംഘം രൂപീകൃതമായി

ഒക്ടോബർ 12 നു ജാമിഅ സഅദിയ അറബിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിക്കും.

Published

|

Last Updated

ദേളി |സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ക്യാമ്പയിനിൽ 33 അംഗ സ്വാഗത സംഗം രൂപീകരിച്ചു. ചെയർമാനായി ആസിഫ് ഫാളിലി യെയും ജനറൽ കൺവീനർ ആയി ആബിദ് സഖാഫി മവ്വലിനെയും കോർഡിനേറ്റർ ആയി മൻസൂർ കൈനോത്ത് എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബർ 12 നു ജാമിഅ സഅദിയ അറബിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിക്കും. മൂവായിരത്തിൽ അധികം വിദ്യാർഥികൾ നൂറിലധികം മത്സരങ്ങളിൽ മാറ്റുരക്കും. ക്യാമ്പയിൻ ഭാഗമായി 313 വിദ്യാർത്ഥികളുടെ മെഗാ ഫ്‌ളവർ ഷോ നടക്കും. മാനേജർ അബ്ദുൽ വഹാബ് അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഹനീഫ അനീസ് ഉദ്ഘാടനം ചെയ്തു. മോറൽ ഹെഡ് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതവും ഖാലിദ് സഅദി നന്ദിയും പറഞ്ഞു.

യോഗത്തിൽ ഹല്ലാജാ സഖാഫി, സാദിഖ് ആവള, പ്രകാശ്, യദു സൂദൻ, സജീവൻ, സുധീർ, ബാസിത് ഇർഫാനി, അബൂബക്കർ സഅദി, റഫീഖ് സഖാഫി, ഷഫീഖ് സഅദി, സ്വാലിഹ് സഅദി, ഫാറൂഖ് സഖാഫി, നാസർ ഹിമമി, ഷഫീഖ് സഖാഫി എന്നിവർ പങ്കെടുത്തു.

Latest