Connect with us

goa election

ഗോവയില്‍ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

ഉത്പാല്‍ പരീക്കറിനെ തിരികെ എത്തിക്കാന്‍ ബി ജെ പി നീക്കം

Published

|

Last Updated

പനാജി | സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ പ്രമുഖ പാര്‍ട്ടികള്‍ കൈക്കൊണ്ടതോടെ ഇന്ന് മുതല്‍ പത്രിക സമര്‍പ്പണം ആരംഭിക്കം. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പാല്‍ പരീക്കര്‍ ബി ജെ പിവിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബി ജെ പി കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.

അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തി പാര്‍ട്ടി വിടരുതെന്ന് കഴിഞ്ഞ ദിവസം നേതൃത്വം പ്രതിജ്ഞയെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിപ്പിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. ഫബ്രുവരി 14നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും.

 

 

Latest