Connect with us

govt& governor conflict

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ ആരും പ്രതിഷേധിക്കരുത്: കെ സുരേന്ദ്രന്‍

ഇത്തരം പ്രതിഷേധക്കാരെ ലോകം മുഴുവന്‍ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുക

Published

|

Last Updated

കോഴിക്കോട് ‌|രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നേരെ ആരും പ്രതിഷേധിക്കാന്‍ പാടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത്തരത്തില്‍ പ്രതിഷേധിക്കുന്നവരെ അപ്പോള്‍ തന്നെ വെടിവച്ച് കൊല്ലുന്ന സ്ഥിതിയാണ് ലോകം മുഴുവനുള്ളതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവാഴ്ച അട്ടിമറിക്കുകയാണ്. അദ്ദേഹം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രിക്കെതിരെ തെളിവുകളും കത്തുകളുടെ പിന്‍ബലവുമുണ്ട്. ഗവര്‍ണര്‍ സ്റ്റേഷന്‍ ഓഫീസറുടെ അടുത്തുപോയിട്ട് ഒരു പരാതിയും കൊടുക്കേണ്ടതില്ല. ഗവര്‍ണക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന പ്രതിഷേധത്തില്‍ സ്വമേധയാ കേസെടുക്കേണ്ടിയിരുന്നു. ഗവര്‍ണറുടെ സെക്യൂരിറ്റി പ്രോട്ടോകോള്‍ അനുസരിച്ച് അദ്ദേഹത്തെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ ഐ പി സി നിയമമുണ്ട്. മനപൂര്‍വം കേസെടുക്കാതെ ഈ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest