Connect with us

Kerala

ആരോടും അമര്‍ഷമില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ നേതാക്കളെ കണ്ടാല്‍ സംസാരിക്കും: തരൂര്‍

ആരോഗ്യകാരണങ്ങളാലാണ് കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത്. തന്റെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങളുണ്ടായിട്ടില്ല.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍. ആരോടും സംസാരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ആരോഗ്യകാരണങ്ങളാലാണ് കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത്. തന്റെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങളുണ്ടായിട്ടില്ല. വിഷയത്തില്‍ അച്ചടക്ക സമിതി ഇടപെട്ടിട്ടില്ല.

വി ഡി സതീശനെ കാണാന്‍ പറ്റിയാല്‍ കാണുമെന്നും തരൂര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ നേതാക്കളെ കണ്ടാല്‍ സംസാരിക്കും. മിണ്ടാതിരിക്കാന്‍ കിന്റര്‍ ഗാര്‍ഡന്‍ കുട്ടികളല്ലെന്നും തരൂര്‍ പ്രതികരിച്ചു.

Latest