Connect with us

Kerala

സര്‍ക്കാര്‍ അനുമതിയില്ല; ബദല്‍ സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ല

നേരത്തെ കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മറ്റൊരു സംവാദത്തിന്റെ ആവശ്യമില്ലെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്

Published

|

Last Updated

തിരുവനന്തപുരം |  സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി സംഘടിപ്പിക്കുന്ന ബദല്‍ സംവാദത്തില്‍ കെ റെയില്‍ എം ഡി പങ്കെടുക്കില്ല. സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാലാണ് ബുധനാഴ്ച നടക്കുന്ന സംവാദത്തില്‍ എം ഡി അജിത് കുമാര്‍ പങ്കെടുക്കാത്തതെന്ന് കെ റെയില്‍ അറിയിച്ചു.

നേരത്തെ കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മറ്റൊരു സംവാദത്തിന്റെ ആവശ്യമില്ലെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കെ റെയിലിന്റെ സംവാദത്തില്‍നിന്ന് ചിലര്‍ പിന്‍മാറിയത്. അതുകൊണ്ടുതന്നെ സംവാദം നിഷ്പക്ഷമായിരിക്കും എന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും കെ റെയില്‍ പറയുന്നു.

ആദ്യം കെ റെയിലിന്റെ സംവാദത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ജോസഫ് സി മാത്യുവും സംവാദത്തില്‍നിന്ന് പിന്‍മാറിയ അലോക് കുമാര്‍ വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കും. ഈ സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരുടെ ഭാഗത്താണ് കെ റെയില്‍ എംഡിയെ ഉള്‍പ്പെടുത്തിയിരുന്നത്.

Latest